
സ്മിത മെമ്മോറിയൽ ആശുപത്രിയിൽ എൺപതുകാരനായ തിരുവല്ല സ്വദേശിക്ക് ഹൃദയത്തിൻ്റെ പമ്പിങ് വർധിപ്പിക്കാനും ഹൃദയസ്തംഭനം തടയാനുമായി കാർഡിയാക് റീസിൻക്രൊണൈസേഷൻ തെറാപ്പി ബ്ലൂടൂത് കണക്ടിവിറ്റിയോടുകൂടിയുള്ള (സി.ആർ.ടി.ഡി.) പേസ്മേക്കർ ഘടിപ്പിച്ചു. ജില്ലയിൽ ആദ്യമായും കേരളത്തിൽതന്നെ.. രണ്ടാമതുമാണ് ഇത്തരത്തിൽ സങ്കീർണമായ ശസ്ത്രക്രിയ നടത്തുന്നത്.
ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. പ്രവീൺ ചാക്കോയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. രോഗിക്ക് പേസ്മേക്കറിന്റെ പ്രവർത്തനത്തെക്കുറിച്ച് പരിശോധിക്കുന്നതിനും ചെക്കപ്പ് ചെയ്യുന്നതിനും ഡോക്‌ടറെ നേരിട്ട് കാണേണ്ടതില്ല എന്നതാണ് ഈ പേസ്മേക്കറിന്റെ പ്രത്യേകത. ഹൃദയസ്തംഭനത്തെ തടുക്കുന്ന ഇൻട്രാ കാർഡിയാക് ഡിഫെബുലാറ്റെർ ബ്ലൂടൂത് ഫെസിലിറ്റിയും ഡോക്‌ടർ പ്രവീൺ ചാക്കോയുടെ നേതൃത്വത്തിൽ സ്‌മിത മെമ്മോറിയൽ ആശുപത്രിയിൽ നടത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






