HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി കഞ്ഞിക്കുഴിയിൽ മൂന്ന് വയസുകാരിക്ക് നേരെ സിംഹവാലൻ കുരങ്ങിന്റെ ആക്രമണം; പുറത്തിനും, കാലിനും പരിക്കേറ്റ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇടുക്കി: കഞ്ഞിക്കുഴിയിൽ മൂന്ന് വയസുകാരിക്ക് നേരെ സിംഹവാലൻ കുരങ്ങിന്റെ ആക്രമണം

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ട് ഇരുന്ന മൂന്ന് വയസുകാരിക്ക് നേരെ സിംഹവാലൻ കുരങ്ങിന്റെ ആക്രമണം. കഞ്ഞിക്കുഴി മക്കുവള്ളി സ്വദേശി നെല്ലിക്കുന്നേൽ ഷിജു പോളിന്റെ മകൾ നിത്യക്കാണ് സിംഹവാലൻ കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. പുറത്തിനും, കാലിനും പരിക്ക് പറ്റിയ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ഐസ് യു വാർഡിൽ പ്രവേശിപ്പിച്ചു.

Also Read:  ഇടുക്കി വാഴത്തോപ്പ് സ്വദേശിയായ യുവാവിനെ കാണ്മാനില്ല.

ഇന്നലെ വൈകുന്നേരം 5 മണിയോടുകുടി ആയിരുന്നു സംഭവം. വീട്ട്മുറ്റത്ത് കളിച്ചു കൊണ്ട്  ഇരുന്ന നിത്യയെ സിംഹവാലൻ കുരങ്ങ് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി എത്തിയ കുട്ടിയുടെ വല്ല്യഅച്ചൻ ആണ് കുട്ടിയെ കുരങ്ങിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. അക്രമണത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

വനത്താൽ ചുറ്റപ്പെട്ട മക്കുവള്ളി ഗ്രാമത്തിൽ അടുത്ത കാലത്താണ് ഒറ്റയാൻ സിംഹ വാലാൻ കുരങ്ങിനെ കണ്ടു തുടങ്ങിയത് - വനം വകുപ്പ് അടിയന്തരമായ് ഇടപ്പെട്ട് അക്രമകാരി അയ കുരങ്ങിനെ ജവാസ മേഖലയിൽ നിന്ന് പിടിച്ച് മാറ്റുവാൻ നടപടി ഉണ്ടാകണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS