HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പാദങ്ങളിലെ വിണ്ടുകീറല്‍ അലട്ടുന്നുണ്ടോ? വിഷമിക്കേണ്ട പരിഹാരമുണ്ട്.

പാദങ്ങള്‍ മൃദുലമാക്കാന്‍ ചെയ്യേണ്ടത്

പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പാദങ്ങളിലെ വിണ്ടുകീറല്‍. പലര്‍ക്കും ഇതൊരു സൗന്ദര്യ പ്രശ്നമായി തോന്നാറുണ്ട്. എത്ര തന്നെ കാലുകള്‍ വൃത്തിയായും ഭംഗിയായും സൂക്ഷിച്ചാലും വിണ്ടുകീറുന്നത് ചിലരെ മാനസികമായി തകര്‍ക്കാറുണ്ട്. പല മരുന്നുകളും ഇത്തരക്കാര്‍ പരീക്ഷിക്കാറുണ്ട്. എങ്കിലും ഫലമുണ്ടാകാറില്ല. 

Also Read:  FASTag Update: ഫാസ്ടാഗ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്! ജനുവരി 31-നകം ഇക്കാര്യം ചെയ്യുക, ഇല്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാകും: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

മുഖത്തിന് നല്‍കുന്നതുപോലെതന്നെ പ്രത്യേക പരിചരണം കാലുകള്‍ക്കും നല്‍കേണ്ടതുണ്ട്. തണുപ്പുകാലത്താലത്താണ് വിണ്ടുകീറല്‍ കാലുകളെ അലട്ടുന്നത്. സൗന്ദര്യ പ്രശ്നം എന്നതിലുപരി അസഹ്യമായ വേദനയും നടക്കാന്‍ ബുദ്ധിമുട്ടുമൊക്കെ ഇതുമൂലമുണ്ടാകാം. ഇതിന് വീട്ടില്‍ തന്നെ പരിഹാരം കണ്ടെത്താവുന്നതാണ്. 

പാദങ്ങള്‍ മൃദുലമാക്കാന്‍ ചെയ്യേണ്ടത്:

മോയിസ്ചറൈസര്‍ ഉപയോഗിച്ചതിന് ശേഷം കാലില്‍ സോക്സ് ധരിച്ച്‌ ഉറങ്ങാന്‍ കിടക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ നന്നായി മോയിസ്ചറൈസ് ചെയ്ത് കവര്‍ ചെയ്ത് പാദങ്ങളെ സംരക്ഷിച്ചാല്‍ ഫലം ഉറപ്പ്.

ഉറങ്ങുന്നതിന് മുൻപ് കാലുകളില്‍ വെളിച്ചെണ്ണ തേക്കാവുന്നതാണ്. വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള ആന്റിഫംഗല്‍ ആന്റിബാക്ടീരിയകള്‍ കാലുകളെ മോയിസ്ചറൈസ് ചെയ്യുകയും അണുബാധകളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.

മറ്റ് ചികിത്സകള്‍ക്ക് എന്നപോലെ തന്നെ വരണ്ട പാദങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് തേന്‍. തേനിലുള്ള ആന്റി ബാക്ടീരിയല്‍ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ കാലുകളെ മോയിസ്ചറൈസ് ചെയ്യുക മാത്രമല്ല അണുബാധകളെ അകറ്റി നിര്‍ത്തുകയും ചെയ്യും. കാലില്‍ തേന്‍ തേച്ച്‌ രാത്രിമുഴുവന്‍ വച്ചശേഷം രാവിലെ കഴുകികളയാവുന്നതാണ്. നല്ല ഫലമുണ്ടാകും.

തുറന്ന പാദരക്ഷകള്‍ പൊടിയെ തടയില്ല. അതുകൊണ്ടുതന്നെ ചെരിപ്പ് തിരഞ്ഞെടുക്കുമ്പോൾ കാല്‍പാദങ്ങള്‍ മറയുന്ന ഷൂ പോലുള്ളവ വാങ്ങുന്നതാണ് നല്ലത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സോക്സ് ഉപയോഗിക്കുന്നതും നല്ലതാണ്.

ചര്‍മത്തിന് തേക്കുന്ന മോയിസ്ചറൈസര്‍ കൂടാതെ കാലുകള്‍ക്കായി പ്രത്യേക മോയിസ്ചറൈസറും ഉപയോഗിക്കാം. ഹീല്‍ ബാംസ് സാധാരണയേക്കാള്‍ കട്ടിയുള്ള മോയിസ്ചറൈസര്‍ ആണ്. ഇവ മോയിസ്ചറൈസ് ചെയ്യുക വഴി ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി മൃദുലമാക്കുന്നു. ഹീല്‍ ബാം വാങ്ങുമ്പോൾ അവയില്‍ സിലിസിക് ആസിഡും ആല്‍ഫ ഹൈഡ്രോക്സി ആസിഡും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

വരണ്ട് പൊട്ടിയിരിക്കുന്ന പാദങ്ങള്‍ മസാജ്ചെയ്ത് മൃതകോശങ്ങള്‍ നീക്കേണ്ടത് അനിവാര്യമാണ്. 20 മിനിറ്റോളം ചെറു ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവച്ചശേഷം ചകിരി കൊണ്ടോ കല്ലില്‍ ഉരയ്ക്കുകയോ ചെയ്ത് ഇത് നീക്കം ചെയ്യാം. ഇതിനുശേഷം കാലുകളില്‍ ഹീല്‍ ബാം പുരട്ടാം.

വരണ്ട കാലുകളില്‍ സ്‌പ്രേ ഉപയോഗിക്കുന്നതും ബാന്‍ഡേജ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് വരണ്ടുപൊട്ടിയ കാല്‍പാദങ്ങള്‍ക്ക് ഒരു സുരക്ഷാവലയമാകുകയും അഴുക്ക് കയറാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. മുറിവ് പെട്ടെന്നുണങ്ങാനും കാലിന്റെ മൃദുലത വീണ്ടെടുക്കാനും സഹായിക്കും.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS