HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വൈദികർ തോന്നുന്ന പോലെ കുർബാന അർപ്പിക്കരുത്; മുന്നറിയിപ്പുമായി മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

ഇടുക്കി/ നെടുങ്കണ്ടം: കുർബാന തർക്കത്തിൽ വൈദികർക്ക് മുന്നറിയിപ്പുമായി സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

കുർബാന തർക്കത്തിൽ വൈദികർക്ക് മുന്നറിയിപ്പുമായി സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. വൈദികർക്ക് തോന്നുന്ന പോലെ കുർബാന അർപ്പിക്കാനാകില്ല. കുർബാന അർപ്പണം സഭയും ആരാധനാ ക്രമവും അനുശാസിക്കുന്ന രീതിയിലായിരിക്കണമെന്നും മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

Also Read: ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (18 - ജനുവരി - 2024 - വ്യാഴം).

 നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കൂദാശാ കർമ്മത്തിനിടെയാണ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ മുന്നറിയിപ്പ്. വൈദികരുടെ സൗകര്യം അനുസരിച്ച് കുർബാന സമയം തീരുമാനിക്കുന്ന ശീലവും മാറണം. കുർബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണമെന്നും മേജർ ആർച്ച് ബിഷപ്പ് നിർദേശിച്ചു.

അതേസമയം സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുർബാന അർപ്പിക്കണമെന്ന് സിനഡ് നിർദേശം പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ‌ഞായറാഴ്ച പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപതയോടടക്കം സർക്കുലർ ആവശ്യപ്പെട്ടിരിക്കുന്നത്. മേജർ ആ‌ർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ ചുമതലയേറ്റശേഷം ചേർന്ന സിനഡ് യോഗത്തിന്‍റേതാണ് തീരുമാനം.

എന്താണ് നിലവിലെ കുർബാന ഏകീകരണ തർക്കം?

1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.

നേരത്തെ കുർബാന തർക്കത്തിൽ സമവായത്തിന് വഴിതുറന്ന് എറണാകുളം  അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം മുന്നോട്ട് വന്നിരുന്നു. ക്രിസ്തുമസ് ദിനത്തിൽ അതിരൂപതയിലെ എല്ലാ പളളികളും ഒരു കുർബാന സിനഡ് നിർദേശിച്ച രീതിയിലാക്കാമെന്നായിരുന്നു സമവായത്തിനായി എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം മുന്നോട്ട് വച്ച നിർദ്ദേശം. രണ്ട് വ‌ർഷമായി അടച്ചിട്ട എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി തുറന്ന് ആരാധന നടത്താനായിരുന്നു സമവായ നിർദ്ദേശം. എന്നാൽ ഏകീകൃത കുർബാന അർപ്പിക്കാനുള്ള സമാധാന അന്തരീക്ഷം ഉണ്ടാകും വരെ പള്ളി അടഞ്ഞുതന്നെ കിടക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിൽ വിശദമാക്കിയിരുന്നു. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS