
ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാർ എസ്റ്റേറ്റ് സ്വദേശി പരിമളമാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിരുന്നു. ആറ് കാട്ടാനകൾ അടങ്ങുന്ന കൂട്ടമാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്.
Also Read: എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം; ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.
രാവിലെ തേയില തോട്ടത്തിൽ ജോലിയ്ക്കായി പോകുന്നതിനിടെ ആയിരുന്നു അപകടം. പരിമളത്തിനൊപ്പം മറ്റ് തൊഴിലാളികളും ഉണ്ടായിരുന്നു. സമീപത് നിന്നിരുന്ന ആന ഇവർക്ക് നേരെ പാഞ്ഞടുക്കുകയയായിരുന്നു. മറ്റ് തൊഴിലാളികൾ ഓടി രക്ഷപെട്ടെങ്കിലും പരിമളത്തിന് രക്ഷപെടാൻ സാധിച്ചില്ല.
ആക്രമണത്തിന് ശേഷം കാട്ടാന കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചു. പിന്നീട് നാട്ടുകാർ ബഹളം വെച്ചത്തോടെയാണ് ഇവര്‍ പിന്മാറിയത്. തുടർന്ന് രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ശുശ്രുഷ നൽകിയ ശേഷമാണ് പരിമളത്തെ തേനി മെഡിക്കൽ കോളേജിലേയ്ക് കൊണ്ടു പോയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






