HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പ്രാർത്ഥനകൾ വിഫലം! ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട്‌ കാണാതായ രണ്ടര വയസുകാരൻ മരണപ്പെട്ടു.

ഇടുക്കി: പൂപ്പാറയിൽ ഒഴുക്കിൽപെട്ട്‌ കാണാതായ രണ്ടര വയസുകാരൻ മരണപ്പെട്ടു.

പൂപ്പാറയിൽ ഒഴുക്കിൽപെട്ട് കാണാതായ കുട്ടി മരിച്ചു. രണ്ടര വയസുള്ള മിത്രൻ ആണു മരിച്ചത്. തമിഴ്‌നാട് തേനി സ്വദേശി കണ്ണൻ-ഭുവനേശ്വരി ദമ്പതികളുടെ മകനാണ്. പന്നിയാർ പുഴയിലാണ് അപകടമുണ്ടായത്. പൂപ്പാറ മൂലത്തറയിലുള്ള അമ്മ വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം. പുഴയോട് ചേർന്നാണ് വീട് സ്ഥിതി ചെയ്യുന്നത്

Also Read:  ഇടുക്കി നെടുങ്കണ്ടത്ത് ലോറി തലകീഴായി മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്.

മൂത്ത സഹോദരനൊപ്പം കളിയ്ക്കുന്നതിനിടെ കുട്ടി ഒഴുക്കിൽ പെടുകയായിരുന്നു. മിത്രൻ പുഴയിൽ ഇറങ്ങിയ വിവരം അമ്മയോട് പറയാൻ മൂത്ത സഹോദരൻ ലളിത് കുമാർ വീട്ടിലേക്ക് പോയി. മാതാവ് ഭുവനേശ്വരി എത്തിയപ്പോഴേക്കും കുട്ടിയെ ഒഴുക്കിൽ പെട്ട് കാണാതായി. ഉടൻതന്നെ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ഇവരുടെ വീടിന് 50 മീറ്റർ അകലെ പുഴയിലുള്ള കലുങ്കിനടിയിലെ മരക്കുറ്റിയിൽ തങ്ങിയ നിലയിലാണ് മിത്രനെ കണ്ടെത്തിയത്. ഉടൻ തന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS