HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കൊല്ലത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധിപ്പേർക്ക് പരിക്ക്. ഇടുക്കിയിൽ കെഎസ്ആർടിസിയും അപകടത്തിൽപ്പെട്ടു.

ഇടുക്കിയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി

കൊല്ലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  മറിഞ്ഞു. അഞ്ചൽ വടമണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ  നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് മതിലിടിച്ച്  മറിഞ്ഞത്. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇടുക്കിയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി

ഇടുക്കി പീരുമേടിനു സമീപം കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി. കുമളിയിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന ബസാണ് റോഡിൽ നിന്നും തെന്നിമാറിയത്. സമീപത്തുളള വലിയ തിട്ടയിൽ  ബസ് തട്ടി നിന്നതിനാൽ അപകടം ഒഴിവായി. ഏഴ് യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ല.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS