HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പുതിയ പോർമുഖം തുറന്ന് ഇടുക്കി; എൽഡിഎഫ് ഹർത്താൽ തുടങ്ങി, ഗവർണർ തൊടുപുഴയിലേക്ക്, രാജ്ഭവനിലേക്ക് കർഷക മാർച്ച്

എൽഡിഎഫ് ഇടുക്കി: ഹർത്താൽ തുടങ്ങി, ഗവർണർ തൊടുപുഴയിലേക്ക്,

ഗവർണർ സർക്കാർ പോരിന്‍റെ പുതിയ പോർമുഖമായി ഇടുക്കി. എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ ആരിഫ് മുഹമ്മദ് ഖാൻ കനത്ത സുരക്ഷയിൽ രാവിലെ തൊടുപുഴയിലെത്തും. വ്യാപാരി വ്യവസായി ഏകോപനസമിതുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തുന്നത്. 11 മണിക്കാണ് പരിപാടി. പ്രതിഷേധത്തിന് സാധ്യയുള്ളതിനാൽ ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

അതേസമയം ഭൂപതിവ് ബില്ലിൽ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ എൽഡിഎഫ് ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ഹര്‍ത്താല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ പൂര്‍ണമാണ്. കടകളെല്ലാം അ‍ടഞ്ഞുകിടക്കുകയാണ്. നിരത്തില്‍ വാഹനങ്ങളും കുറവാണ്. നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇടതുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാജ്ഭവനിലേക്ക് പതിനായിരം കര്‍ഷകരെ അണിനിരത്തിയുള്ള എല്‍ഡിഎഫിന്‍റെ മാര്‍ച്ചും ഇന്ന് രാവിലെ നടക്കും.10,000 കർഷകരെ അണിനിരത്തുന്ന രാജ്ഭവന്‍ മാർച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് കൺവീനർ, ഘടക കക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

 ഇടുക്കിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാർച്ചിൽ ഗവർണർ പങ്കെടുക്കുമ്പോഴാണ് കർഷകരുടെ രാജ്ഭവൻ മാർച്ച്. ഭൂമി പതിവ് നിയമവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാരിന്‍റെ വിശദീകരണം തേടിയെങ്കിലും മറുപടി ലഭിക്കാത്തത് കൊണ്ടാണ് ബില്ലിൽ ഒപ്പിടാത്തത് എന്നുമാണ് രാജ്‍ഭവന്റെ വിശദീകരണം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS