HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു.

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു.

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു. ചിന്നക്കനാൽ ബി എൽ റാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജിത്  ആണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്‌ച  കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൗന്ദർരാജനെ കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് തേനി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണപ്പെട്ടത്. വർഷങ്ങൾക്കു മുമ്പ് വീണ് കാലിന് പരിക്കേറ്റതിനാൽ കാട്ടാന ആക്രമിക്കാൻ എത്തിയപ്പോൾ സൗന്ദർരാജന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. 

Also Read:  ഉമ്മൻചാണ്ടി വീട്; പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു.

നാട്ടുകാർ സ്ഥലത്തെത്തി ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ആന പിന്മാറിയില്ല. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ തുരത്തിയ ശേഷം സൗന്ദർരാജനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നെഞ്ചിൽ ഗുരുതര പരുക്കേറ്റ സൗന്ദർരാജൻ്റെ 2 കൈകളും ഒടിഞ്ഞിരുന്നു.  ആന്തരിക അവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണകാരണം. അരികൊമ്പനെ ചിന്നക്കനാൽ മേഖലയിൽ നിന്നും മാറ്റിയതിന് ശേഷം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് സൗന്ദർരാജ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS