HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി കരിമ്പന് സമീപം വാഹനാപകടം; കെഎസ്ആർടിസി ബസ് ഇരുചക്രവാഹനത്തിൽ ഇടിച്ചു, ഒരാൾക്ക് പരിക്ക്

അടിമാലി-കുമളി ദേശീയപാതയിൽ ഇടുക്കി കരിമ്പന് സമീപം

അടിമാലി-കുമളി ദേശീയപാതയിൽ കരിമ്പനും അശോകക്കവയ്‌ക്കും  ഇടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ തടിയൻപാട്  മുളകുവള്ളി സ്വദേശിയായ  കൊച്ചുപറമ്പിൽ ബേബിക്ക് പരിക്കേറ്റു. കട്ടപ്പനയിൽ നിന്നും  എറണാകുളത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടം സൃഷ്ടിച്ചത്. 

Also Read:  ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി 13 വർഷത്തിന് ശേഷം പിടിയില്‍.

ഇന്ന് രാവിലെ 9.30 ഓടെ ആയിരുന്നു അപകടം. അമിതവേഗതയിലായിരുന്ന കെഎസ്ആർടിസി ബസ് വളവിൽ ഇരുചക്രവാഹനത്തെ മറികടക്കുന്നതിനിടെ ബസിന്റെ പിൻഭാഗം ബൈക്കിൽ തട്ടുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച് വീണ ബേബിയെ പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുചക്രവാഹനത്തിന്റ മുൻഭാഗം ഭാഗീകമായി തകർന്നു. ഇടുക്കി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS