HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ചക്കക്കൊമ്പൻ പശുവിന്‍റെ നടുവൊടിച്ചു; പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു

ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പൻ  പശുവിനെ ആക്രമിച്ചു.

ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പൻ  പശുവിനെ ആക്രമിച്ചു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചക്കക്കൊമ്പന്‍റെ ആക്രമണത്തില്‍ പശുവിന്‍റെ നടു ഒടിഞ്ഞുപോയി.

Also Read:  തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ നാരകക്കാനത്തിന് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. സിങ്കുകണ്ടം ഓലപ്പുരയ്ക്കല്‍ സരസമ്മ പൗലോസിന്‍റെ പശുവാണ് ചക്കക്കൊമ്പന്‍റെ ആക്രമണത്തിന് ഇരയായത്. ആന വരുന്നത് കണ്ടതോടെ സരസമ്മ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനാലാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്.

ഇടുക്കിയില്‍ നിന്ന് കാട്ടാന ആക്രമണങ്ങളുടെ തുടര്‍ക്കഥകളാണ് ദിവസവും പുറത്തുവരുന്നത്. ഇന്നലെയും ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍റെ ആക്രമണമുണ്ടായിരുന്നു. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഒരു ഷെഡിന് നേരെയായിരുന്നു ആക്രമണം. ഈ സമയത്ത് ഷെഡ്ഡിനുള്ളില്‍ ആളുകളുണ്ടായിരുന്നില്ല.


MAR SLEEVA MEDICITY PALAI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS