HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ നാരകക്കാനത്തിന് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്.

ഇടുക്കി: നാരകക്കാനത്തിന് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞു

നാരകക്കാനത്തിനും ഇടുക്കി ഡാംടോപ്പിനും ഇടയിലാണ് അപകടമുണ്ടായത്. കട്ടപ്പനയിൽ നിന്നും റേഷനരി കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് വീടിൻ്റെ കാർഷെഡ്ഡിന് മുകളിലേക്ക് മറിഞ്ഞ് കാർഷെഡ്ഡും  പാർക്ക് ചെയ്ത ഓട്ടോറിക്ഷയും തകർന്നു. ഇടുക്കി നാരകക്കാനം സ്വദേശി പൂവത്തേൽ ജസ്റ്റിൻ്റെ വീടിനുമുകളിലേക്കാണ് ലോറി  മറിഞ്ഞത്. 

Also Read: ചക്കക്കൊമ്പൻ പശുവിന്‍റെ നടുവൊടിച്ചു; പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു

ഇന്ന് വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ  വാഹനമോടിച്ച  ആനവിലാനം സ്വദേശി സുരേഷിനെ (40) നിസാര പരിക്കുകളോടെ  ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ജസ്റ്റിൻ്റെ കുട്ടികൾ ശബ്ദം കേട്ട് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി.

റേഷൻ കടകളിൽ വിതരണം ചെയ്യാൻ മില്ലുകളിൽ നിന്നും കട്ടപ്പനയിലെത്തിച്ച 10 ലോഡ് അരി ഭഷ്യയോഗ്യമല്ലെന്ന് കണ്ടതിനെത്തുടർന്ന് തിരികെ അയക്കുകയായിരുന്നു. ഇത്തരത്തിൽ കേടായ അരിയുമായി തിരികെപ്പോയ 10 ലോറികളിലൊന്നാണ് അപകടത്തിൽപെട്ടത്. 


HEAVEN FAASHION DESIGINING /IDUKKI-NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS