HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി പൂപ്പാറയ്ക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട മിനി ബസ് മറിഞ്ഞു, 10 പേർക്ക് പരിക്ക്.

ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറയ്ക്ക് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട മിനി ബസ് മറിഞ്ഞു.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറയ്ക്ക് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട മിനി ബസ് മറിഞ്ഞു. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ തേനിയിൽ നിന്നും മൂന്നാറിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

Also Read:  ഗ്യാസ് സിലിണ്ടര്‍ തുറന്നു വെച്ച നിലയിൽ; വീടിനുള്ളിൽ പൊള്ളലേറ്റ് വയോധിക ദമ്പതികള്‍ മരിച്ചു.

ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. പൂപ്പാറയ്ക്കും തോണ്ടിമലക്കും ഇടയിലുള്ള ഇരച്ചിൽപാറ ഭാഗത്ത് വാഹനം നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിയുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ 25 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവറുടെ കാലിന് ഒടിവ് ഏറ്റിട്ടുണ്ട്. പരിക്കേറ്റ മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


ELECTRO TECH SYSTEM NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS