HONESTY NEWS ADS

Electro Tech Nedumkandam

 

ഉറപ്പിക്കാം, കൊടും ചൂടിൽ ആശ്വാസം! വരും മണിക്കൂറിൽ 13 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത, ഒപ്പം കാറ്റും.

13 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത, ഒപ്പം കാറ്റും.

കൊടും വേനലിൽ ആശ്വാസത്തിന്‍റെ മഴ എത്തുന്നതായി കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം. ഇന്ന് രാത്രി കേരളത്തിലെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതിൽ തന്നെ 13 ജില്ലകളിലും ഇടിമിന്നലോടെയുള്ള മഴ സാധ്യതയാണുള്ളത്. തലസ്ഥാനത്ത് മാത്രമാണ് ഇടിമിന്നൽ സാധ്യതയില്ലാത്തത്. 

Also Read:  ഇടുക്കിയിലെ പ്രധാനപ്പെട്ട മാർക്കറ്റുകളിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (08 - ഏപ്രിൽ - 2024)

രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത മുന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.


MAR SLEEVA MEDICITY PALAI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS