HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 18 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ​ഗുരുതരം.

ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം

കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. അപകടത്തിൽ‌ ഒരാൾ മരിച്ചു. 18 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.30നാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ ബസാണ് മറിഞ്ഞത്.

Also Read: 7 ജില്ലകളിലുള്ളവർക്ക് ഒരു പ്രതീക്ഷയും വേണ്ട, ഇന്ന് മഴയുണ്ടാകില്ല; പക്ഷേ 7 ജില്ലകളിൽ മഴ സാധ്യതയെന്നും പ്രവചനം.

ഫറോക്ക് മണ്ണൂർ വളവിൽ ആണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ​ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കകുകയാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS