
തൊടുപുഴ - പുളിയന്മല സംസ്ഥാനപാതയിൽ ഇടുക്കി പൈനാവിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്കേറ്റു. കളക്ട്രേറ്റിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാരായ ഇടുക്കി മാട്ടുക്കട്ട സ്വദേശി രഞ്ജിത്ത്, ഇരട്ടയാർ നാലുമുക്ക് സ്വദേശിനി അമലു, കാഞ്ചിയാർ സ്വദേശിനി ജുമൈലത്ത്, ഡ്രൈവർ കാഞ്ചിയാർ ലബ്ബക്കട സ്വദേശി അരവിന്ദ് എന്നിവർക്കാണ് പരുക്കേറ്റത്.
Also Read: കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 18 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം.
ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. തൊടുപുഴ ന്യൂമാൻ കോളേജിൽ ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടെയാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം ഇടുക്കി കളക്ട്രേറ്റിന് സമിപമുള്ള കലുങ്കിൽ ഇടിച്ചത്. പരിക്കേറ്റ നാല് പേരെയും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമീക നിഗമനം.