
ഓണ്‍ലൈൻ തട്ടിപ്പിലൂടെ ഇടുക്കി തടിയമ്പാട് സ്വദേശിക്ക് 26 ലക്ഷം രൂപ നഷ്ടമായി. ജനുവരിയിലാണ് ദുബായില്‍ ജോലി ചെയ്തിരുന്ന തടിയമ്പാട് മുളകുവള്ളി സ്വദേശിയായ നാല്‍പ്പത്തിയാറുകാരൻ ഓണ്‍ലൈൻ തട്ടിപ്പിനിരയായത്.
Also Read: ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (17 - ഏപ്രിൽ - 2024)
ആദ്യം ചെറിയ തുകകള്‍ നൽകിയപ്പോൾ അതിലും വലിയ തുക സമ്മാനം കിട്ടി. ഇങ്ങനെ 37 ലക്ഷം രൂപയുടെ ട്രേഡിങ് നടത്തി. എന്നാൽ 11 ലക്ഷം മാത്രമാണ് തിരിച്ചു കിട്ടിയതെന്ന് ഇടുക്കി സൈബർ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
ദുബായില്‍ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ശേഷം ഇദ്ദേഹം ഇടുക്കി സൈബർ പൊലീസില്‍ പരാതി നൽകി. ജനുവരി എട്ടുമുതല്‍ 17 വരെയാണ് ട്രേഡിങ് നടത്തിയത്. അതേസമയം അടുത്ത കാലത്ത് നിരവധി പേരാണ് ഇടുക്കിയില്‍ സൈബർ തട്ടിപ്പിനിരയായത്. മരിയാപുരം സ്വദേശിനിക്ക് 25 ലക്ഷം രൂപയും മൂന്നാർ സ്വദേശിനിക്ക് 15 ലക്ഷവും ഓണ്‍ലൈനിലൂടെ നഷ്ടമായി.





