
ഇടുക്കി ഐ സി ഡി എസിൽ നിന്നും 42 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അംഗൻവാടി ടീച്ചർക്ക് പൂർവ്വ വിദ്യാർത്ഥികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന പെരുങ്കാല മുപ്പത്തിയെട്ടാം നമ്പർ അംഗൻവാടിയിലെ സിസിലി ടീച്ചറിനാണ് (കൊച്ചുകുടിയിൽ സിസിലി ടോമി) യാത്രയയപ്പ് നൽകിയത്.
എണ്ണമറ്റ ശിഷ്യ ഗണങ്ങളുടെയും സഹപ്രവർത്തകരുടെയും സ്നേഹ പരിലാളനകളും പ്രാർത്ഥനകളും ജീവിതത്തിലെ മുതൽക്കൂട്ടായി സ്വീകരിച്ചുകൊണ്ട് ടീച്ചർ വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഒന്നിലേറെ തലമുറകളെ പഠിപ്പിക്കാൻ ടീച്ചർക്ക് ഭാഗ്യം ലഭിച്ചു. ആട്ടവും പാട്ടും കളിയും ചിരിയും യാത്രയയപ്പ് സമ്മേളനത്തിന് ഉത്സവാന്തരീക്ഷം പകർന്നു.
അംഗൻവാടി ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ ഉത്‌ഘാടനം ചെയ്തു. വാർഡ് അംഗം കൂട്ടായി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ടീച്ചറെ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു. തുടർന്ന് കുട്ടികളുടെയും പൂർവ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും നടന്നു.