
പാലക്കാട് മണ്ണാർക്കാട് എംഇഎസ് ഹൈസ്‌കൂൾ അധ്യാപകനെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി തൂക്കുപാലം സ്വദേശി ഷിബു കെ. പിള്ള (52) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്‌ച രാവിലെ കുമരംപുത്തൂർ ചുങ്കത്ത് താമസ സ്‌ഥലത്തെ കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി 9.30 വരെ ഫോണിൽ ഓൺലൈനിൽ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

