HONESTY NEWS ADS

ബുധനാഴ്ച പുലര്‍ച്ചെ 5.18ന് ആകാശ വിസ്മയം, ചന്ദ്രന്‍ ഭൂമിക്ക് തൊട്ടടുത്ത്, എന്താണ് പിങ്ക് മൂണ്‍.

പിങ്ക് മൂൺ  നാളെ  (ബുധനാഴ്ച) പുലര്‍ച്ചെ 5.18ന് കാണാനാകും

ഇന്ത്യയില്‍ പിങ്ക് മൂൺ  നാളെ  (ബുധനാഴ്ച) പുലര്‍ച്ചെ 5.18ന് കാണാനാകും.  ചന്ദ്രന് പിങ്ക് മൂണ്‍ എന്നാണ് പേരെങ്കിലും ചന്ദ്രന്‍റെ നിറം മാറുമെന്ന് അര്‍ഥമില്ല. ഏപ്രിലിലെ പൗർണ്ണമിക്ക് മോസ് പിങ്ക് എന്നാണ് പേര്. അമേരിക്കയില്‍ കാണപ്പെടുന്ന മോസ് ഫ്ലോക്സ് എന്ന ചെടി വസന്തകാലത്തിന്‍റെ വരവറിയിച്ച് ഈ മാസമാണ് പൂവിടുക. 

Also Read:  ഇടുക്കിയിലെ പ്രധാനപ്പെട്ട മാർക്കറ്റുകളിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (23 - ഏപ്രിൽ - 2024)

ഏപ്രിൽ മാസത്തെ പൂര്‍ണ ചന്ദ്രനെ ഫിഷ് മൂൺ, എഗ്ഗ് മൂണ്‍ തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്നു. ഇന്ത്യയില്‍ ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 5:18 ന് ഇന്ത്യയില്‍ പൂര്‍ണചന്ദ്രന്‍ പരമാവധി വലിപ്പത്തിലെത്തും. ഏപ്രില്‍ മാസത്തെ പൂർണ്ണ ചന്ദ്രൻ ശരാശരിയേക്കാൾ വലുതായി കാണപ്പെടും.  ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുന്നതിനാലാണ് വലിപ്പത്തില്‍ കാണുക.

ബൈനോക്കുലറോ ടെലിസ്‌കോപ്പോ ഉപയോഗിച്ച് ചന്ദ്രനെ നോക്കുകയാണെങ്കില്‍ പരമാവധി തെളിച്ചത്തില്‍ കാണാം. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം, പൂർണ്ണ ചന്ദ്രൻ ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ടതാണ്. ചൈത്രത്തിലെ പൗർണ്ണമി ദിനത്തിൽ മിക്ക പ്രദേശങ്ങളിലും ആഘോഷിക്കപ്പെടുന്നു. ബുദ്ധമതക്കാർക്കിടയിൽ ബക് പോയ എന്നറിയപ്പെടുന്നതാണ് പൗര്‍ണമി. ക്രിസ്ത്യൻ സഭാ കലണ്ടറിൽ ഇത് പാസ്ചൽ മൂൺ ആണ്. അതിൽ നിന്നാണ് ഈസ്റ്റർ തീയതി കണക്കാക്കുന്നത്. പെസാക്കിൻ്റെ ലാറ്റിന്‍ പതിപ്പാണ് പാസ്ചൽ.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS