HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഈ കാലാവസ്ഥ പ്രവചനം അച്ചട്ടാകണേ; കേരളം പ്രാർത്ഥിക്കുന്നു! ഏപ്രിൽ ആദ്യദിനങ്ങളിൽ 9 ജില്ലകളിൽ വരെ മഴ സാധ്യത.

ഏപ്രിൽ മാസത്തിലെ ആദ്യ ദിനങ്ങളിലെ കാലാവസ്ഥ പ്രവചനം.

കൊടും ചൂടിൽ വലയുന്ന കേരളത്തിന് നേരിയ ആശ്വാസമേകുന്നതാണ് ഏപ്രിൽ മാസത്തിലെ ആദ്യ ദിനങ്ങളിലെ കാലാവസ്ഥ പ്രവചനം. ഏപ്രിൽ ആദ്യ വാരം കേരളത്തിൽ വിവിധ ജില്ലകളിൽ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. ആദ്യ ദിനങ്ങളിൽ തന്നെ 9 ജില്ലകളിൽ വരെ മഴ സാധ്യതയുണ്ട്. ഇന്ന് 4 ജില്ലകളിലാണ് മഴ സാധ്യതയെങ്കിൽ നാളെ 7 ജില്ലകളിലും മറ്റന്നാൾ 9 ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.

Also Read:  ഇനി പെൻഷൻ വേണ്ട, പൊന്നമ്മ മടങ്ങി; പെൻഷൻ മുടങ്ങിയപ്പോള്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച 90കാരി.

തലസ്ഥാനമടക്കമുള്ള 4 ജില്ലകളിലാണ് ഇന്ന് മഴ സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ഇടുക്കി ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിന്‍റെ മഴ പ്രവചനം. ഈ പ്രവചനം അച്ചട്ടാകണേയെന്ന പ്രാർത്ഥനയാകും കൊടും ചൂടിൽ വലയുന്ന കേരള ജനതയ്ക്ക് ഇപ്പോഴുള്ളത്.


ELECTRO TECH SYSTEM NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS