.jpeg)
കഠിനതടവ് അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി അഞ്ചുവർഷത്തിനുശേഷം അറസ്റ്റിലായി. വണ്ടൻമേട് മാലി രാജാഹൗസില്‍ മണികണ്ഠനാണ്(39) വണ്ടൻമേട് പോലീസിന്‍റെ പിടിയിലായത്.
2014ല്‍ കുമളിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ 2019ലാണ് ഇയാള്‍ പരോളിലിറങ്ങി മുങ്ങിയത്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ മേസ്തിരിപ്പണി ചെയ്ത് കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
കട്ടപ്പന ഡിവൈഎസ്പിയുടെ നിർദേശത്തെത്തുടർന്ന് വണ്ടൻമേട് ഐപി എ. ഷൈൻകുമാർ, എസ്‌ഐ പി.വി. മഹേഷ്, എസ് സിപിഒ ആർ. ജയ്‌മോൻ, സിപിഒ സല്‍ജോ കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.