HONESTY NEWS ADS

Electro Tech Nedumkandam

 

യുവതിയോട് ലൈംഗിക ചേഷ്ട; പൊലീസുകാരൻ അറസ്റ്റില്‍, പിന്നാലെ സസ്പെൻഷൻ.

ഇടുക്കി: യുവതിയെ കാറില്‍ പിന്തുടർന്ന് ശല്യം ചെയ്യുകയും അശ്ലീല ച്യേഷ്ടകള്‍ കാട്ടുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ പോലീസുകാരനെ സസ്പെൻഡ് ചെയ്തു

യുവതിയെ കാറില്‍ പിന്തുടർന്ന് ശല്യം ചെയ്യുകയും അശ്ലീല ച്യേഷ്ടകള്‍ കാട്ടുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. കുളമാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ പെരിങ്ങാശേരി ഒ.എം. മർഫിയെ (35) ആണ് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് സസ്പെൻഡ് ചെയ്തത്. 

Also Read:  മലയാളികൾ ഒന്നടങ്കം കൈകോര്‍ത്തു: ദയാധനം 34 കോടി കവിഞ്ഞു, ധനസമാഹരണം നിര്‍ത്തി; അബ്ദുൾ റഹീം മോചനത്തിലേക്ക്.

സംഭവത്തില്‍ കേസെടുത്ത കരിമണ്ണൂർ പോലീസ് ഇന്നലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

ബുധനാഴ്ച വൈകുന്നേരം 6.15നാണ് സംഭവം. തൊടുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുള്ള യുവതി കരിമണ്ണൂർ പഞ്ചായത്ത് കവലയില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോയപ്പോഴാണ് യുവതിയെ പോലീസുകാരനും മറ്റൊരാളും കാറില്‍ പിന്തുടർന്നത്. 

കിളിയറ റോഡിലെ പാലത്തിന്‍റെ സമീപം എത്തിയപ്പോള്‍ കാർ മുന്നില്‍ കയറ്റി വട്ടം നിർത്തി തുടർന്ന് ഡ്രൈവർ സീറ്റിലിരുന്ന് യുവതിക്കു നേരെ ഇയാള്‍ ച്യേഷ്ടകള്‍ കാട്ടി യുവതി മുന്നോട്ട് കടന്നതോടെ ഡ്രൈവർ സീറ്റില്‍നിന്ന് ഇയാള്‍ പുറത്തേക്ക് ഇറങ്ങിയതോടെ യുവതി പേടിച്ച്‌ അടുത്തുള്ള കടയില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. 

തുടർന്ന് പിതാവിനെ വിളിച്ചു വരുത്തി കരിമണ്ണൂർ പോലീസില്‍ എത്തി പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാറിന്‍റെ നമ്പർ  തിരിച്ചറിഞ്ഞ് പ്രതി പോലീസുകാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മഞ്ചിക്കല്ല് സ്വദേശിയോട് സ്റ്റേഷനില്‍ ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ ജീവനക്കാരനാണ് ഇയാളെന്നാണ് പോലീസിനു ലഭിച്ച വിവരം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS