
കഞ്ഞിക്കുഴി ചുരുളി പതാൽ സ്വദേശി ഗോപി ( 65) ആണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തെങ്ങിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. സമീപത്തേ പുരയിടത്തിലെ തെങ്ങ് വെട്ടി മാറ്റാൻ ശ്രമിക്കുബോഴാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇടുക്കിയിൽ നിന്ന് ഫയർ ഫോഴ്സും, കഞ്ഞിക്കുഴി പോലീസും എത്തി ഗോപിയെ താഴെ ഇറക്കി. അവശനിലയിലായ ഗോപിയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.