
ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തതിന്റെ പേരിൽ അയൽവാസിയായ മധ്യവയസ്കയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ കോട്ടയം കറുകച്ചാലിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി കല്ലിടിക്കിൽ അജോ ജോർജാണ്(39) അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
Also Read: ലോക്സഭാ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
ആക്രമണത്തിനിരയായ വീട്ടമ്മയുടെ മകളാണ് അൽക്കാരനായ പ്രതി അജോയുടെ വീട്ടിലെ തോട്ടി അനുവാദമില്ലാതെ എടുത്തത്. ഇതിൽ പ്രകേപിതനായ പ്രതി അയൽക്കാരിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ച് എത്തി അസഭ്യം പറഞ്ഞ ശേഷം മർദ്ദിക്കുകയുമായിരുന്നു. നിലത്തുവീണ വീട്ടമ്മയെ പിന്നീട് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു.
പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടുക്കി തങ്കമണി സ്വദേശിയായ ഇയാൾ നെടുംകുന്നം ചാത്തൻപാറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.





