
ഇടുക്കി കട്ടപ്പനയില്‍ ജിം സ്ഥാപന ഉടമ അഭിഭാഷകനായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കട്ടപ്പന കണിയാരത്ത് ജീവന്‍ പ്രസാദി(28) നെയാണ് കട്ടപ്പനയിലുള്ള ജിം ഉടമ പ്രമോദ് കുത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
Also Read: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു; വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെ അവധി.
ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന സമയത്തെച്ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് മുൻകൂറായി നൽകിയ തുക തിരികെ ആവശ്യപ്പെട്ട് ജീവനും പ്രമോദും തമ്മിൽ തർക്കം ഉണ്ടാവുകയും തുടര്‍ന്ന് പ്രമോദ് കത്തികൊണ്ട് ജീവനെ കുത്തുകയായിരുന്നു. യുവാവ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഇടതു കൈയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. സംഭവത്തെ പ്രമോദിനെ കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തു.