HONESTY NEWS ADS

മിന്നലേറ്റ് കോട്ടയത്ത് പെയിന്റിങ് തൊഴിലാളി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്.

മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു

മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു, സുഹൃത്തിന് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠൻ ( 47 ) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. കോട്ടയം നെടുംകുന്നം മാണികുളത്ത് വച്ചാണ് ഇവ‍ര്‍ക്ക് മിന്നലേറ്റത്.

Also Read: ഇടുക്കിയിലെ പ്രധാനപ്പെട്ട മാർക്കറ്റുകളിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (22 - ഏപ്രിൽ - 2024

മണികണ്ഠനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മാന്തുരുത്തി സ്വദേശി സുനീഷി (37) ന് മിന്നലേറ്റ് പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. മണികണ്ഠന്റെ മൃതദേഹവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS