HONESTY NEWS ADS

ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്തു', സുരേഷ് ഗോപിക്കെതിരെ എൽഡിഎഫ് പരാതി.

സുരേഷ് ഗോപിക്കെതിരെ എൽഡിഎഫ് പരാതി.

ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുൻ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രചരണ ബോർഡുകളിൽ വച്ചതിനെതിരെ എൽഡിഎഫ് പരാതി നൽകി. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.

മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തത്. ഇന്നസെന്റിന്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. 

MAR SLEEVA MEDICITY PALAI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS