HONESTY NEWS ADS

 HONESTY NEWS ADS


മൂന്നാറിൽ ഓടുന്ന ബസിൽ നിന്നും തെറിച്ച് വീണ് യാത്രക്കാരന് പരിക്ക്.

മൂന്നാറിൽ ഓടുന്ന ബസിൽ നിന്നും തെറിച്ച് വീണ് യാത്രക്കാരന് പരിക്ക്.

മൂന്നാറില്‍ ഓടുന്ന ബസില്‍ നിന്നും തെറിച്ച് വീണ് യാത്രക്കാരന് പരിക്ക്. ദേശിയപാതയില്‍ ഗ്യാപ്പ് റോഡിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. മൂന്നാറില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ തമിഴ്‌നാട് ബസില്‍ നിന്നുമാണ് യാത്രക്കാരൻ പുറത്തേക്ക് തെറിച്ച് വീണത്. അടിമാലി കല്ലാര്‍ സ്വദേശി മാടസ്വാമിയാണ് ഓടുന്ന ബസില്‍ നിന്നും തെറിച്ച് പുറത്തേക്ക് വീണത്.

Also Read:  മണ്ണ്, മണല്‍ മാഫിയയുമായുള്ള ബന്ധം കണ്ടെത്തി; കഞ്ഞിക്കുഴി സബ് ഇൻസ്‌പെക്ടറായിരുന്ന കെ എ അബിയെ സർവീസിൽ നിന്നും പിരിച്ച് വിട്ടു.

ഭാര്യക്കൊപ്പമായിരുന്നു മാടസ്വാമി മൂന്നാറിൽ നിന്നും തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചത്. ബസില്‍ വാതിലിന് സമീപമുള്ള സീറ്റിലായിരുന്നു മാടസ്വാമി ഇരുന്നിരുന്നത്. യാത്രക്കിടയിൽ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ മാടസ്വാമി തെറിച്ച് വാതിലിലൂടെ പുറത്തേക്ക് വീണതായിട്ടാണ് മറ്റ് യാത്രക്കാർ നൽകുന്ന വിവരം. 

വീഴ്ച്ചയില്‍ മാടസ്വാമിയുടെ തലക്ക് പരിക്ക് സംഭവിച്ചു.ഉടന്‍ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. തുടര്‍ ചികിത്സക്കായി തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയി.


MAR SLEEVA MEDICITY PALAI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS