HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അത്ഭുതപ്പെടേണ്ട....; ഇടുക്കിയിലേക്ക് കെഎസ്ആർടിസി യുടെ ഡബിൾ ഡക്കർ ബസ് വരുന്നു.

ഇടുക്കിയിലേക്ക്  കെഎസ്ആർടിസി യുടെ ഡബിൾ ഡക്കർ ബസ് വരുന്നു.

തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെ എസ് ആർ ടി സി യുടെ ഡബിൾ ഡക്കർ ബസ് ഇടുക്കിയിലെത്തുന്നു. പ്രശസ്ത ഫുട്‍ബോളർ ഐ എം വിജയൻ വെള്ളിയാഴ്ച ( ഏപ്രിൽ  12 ) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മൂന്നാർ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കുന്ന ഫുടബോൾ മത്സരത്തിന് മുന്നോടിയായി  ബസ് ഫ്ലാഗ്ഓഫ് ചെയ്യും.

Also Read:  തൊടുപുഴയിൽ എന്‍ജിനീയിറിങ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; ക്രിസ്പിന്റെ പിതാവ് മരിച്ചത് ഒന്നര മാസം മുന്‍പ്.

 ജില്ലാ കളക്ടർ ഷീബ ജോർജ്ജ് , ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന്‍  എന്നിവർ പങ്കെടുക്കും.  പൊതുജനങ്ങൾക്ക് ബസിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ , എത്ര ദിവസം ബസ്  ഇടുക്കിയിൽ ഉണ്ടാകും തുടങ്ങിയ വിവരങ്ങൾ ഫ്ളാഗ്ഓഫ് വേദിയിൽ ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

CMI CARMEL CHERUTHONI
തിരഞ്ഞെടുപ്പിന്റെ ഊര്‍ജ്ജം  ജനങ്ങളിലേക്ക് പകരാനായി സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ടസ്‌കര്‍ ഷീല്‍ഡ്' ന് വേണ്ടിയുള്ള  സൗഹൃദ ഫുട്‌ബോള്‍ മല്‍സരം വെള്ളിയാഴ്ച ( ഏപ്രില്‍ 12) വൈകീട്ട് 4 ന് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കും .  ഇടുക്കി ജില്ലാ പൊലീസ് ടീമും കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ടീമും തമ്മിലാണ് മത്സരം. പ്രശസ്ത ഫുട്‌ബോള്‍ കളിക്കാരന്‍ ഐ എം വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 'മൈതാനത്ത് നിന്ന് ബൂത്തിലേക്ക്' എന്ന ആശയം മുന്‍നിര്‍ത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS