HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കനത്ത ചൂട് തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ മഴയില്ല, ഒറ്റപ്പെട്ട ശക്തമായ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്.

മഴ: 3 ജില്ലകളിൽ യെല്ലോ അലർട്ട്.

ചൂട് കൂടുന്നതിനിടെ സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴയെത്തുമെന്ന് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് ആലപ്പുഴ, തൃശൂർ, കാസർകോ‍ട് എന്നീ ജില്ലകളൊഴികെ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കാസർകോടൊഴികെ എല്ലായിടത്തും തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്താകെയും മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 9ാം തിയ്യതി മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കിയിലുമാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

Also Read: ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (06 - മെയ് - 2024)

അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മഞ്ഞ അലർട്ട് ആണ് പ്രവചിച്ചിട്ടുള്ളത്. ഇന്ന് മുതൽ 8 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാത്രി താപനില തുടരാനും സാധ്യതയുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS