
ഇടുക്കി ചിന്നക്കനാലിന് സമീപം ഇരുചക്ര വാഹനം അപകടത്തിൽ പെട്ട് അമ്മയും നാല് വയസുള്ള മകളും മരിച്ചു. ചിന്നക്കനാൽ തിടിനഗർ സ്വദേശിനി അഞ്ചലി(25) മകൾ അമയ (4 ) എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ചിന്നക്കനാൽ ടാങ്ക് കുടിക്ക് സമീപം ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപെട്ടാണ് അപകടം ഉണ്ടായത്
അമ്മയും മകളും ഉൾപ്പെടെ മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മരണപ്പെട്ട അമ്മയുടെയും മകളുടെയും മൃതദേഹം അടിമാലി താലൂക്കിലേക്ക് മാറ്റി. ഇരുവരുടെയും പോസ്റ്റ്മാർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.




