HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടിമിന്നലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ്‌ റൂമിലെ സിസിടിവി ക്യാമറകൾ കേടായി.

വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ്‌ റൂമിലെ സിസിടിവി ക്യാമറകൾ കേടായി.

ഇടിമിന്നലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ്‌ റൂമിലെ സിസിടിവി ക്യാമറകൾ കേടായി. ആലപ്പുഴ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളുടെ സ്ട്രോങ്ങ് റൂമിന്റെ സിസിടിവികൾ ആണ് നശിച്ചത്. രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും ക്യാമറകൾക്ക് കേടുപാടുകൾ സംഭവിക്കുകയായിരുന്നു. ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിലാണ് സ്ട്രോങ്ങ്‌ റൂമുകൾ.

Also Read:  ആലുവയിൽ ഗുണ്ടാ ആക്രമണം, കോൺഗ്രസ് പ്രവർത്തകനായ മുന്‍ പ‌ഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു, 4 പേർക്ക് പരിക്ക്.

സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടർക്ക് പരാതി നൽകി. അടിയന്തിരമായി സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും നീക്കുന്നതിന് സ്‌ട്രോങ് റൂം പരിസരം നിരീക്ഷിക്കാൻ നിരീക്ഷകരെ നിയോഗിക്കണമെന്നും ലിജു ആവശ്യപ്പെട്ടു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS