
തൊടുപുഴ -പുലിയൻ മല റോഡിൽ യാതൊരു കാരണവശാലും യാത്ര അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തൊടുപുഴ പുലിയന്മല റോഡിൽ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു. അശോക ജംഗ്ഷൻ മുതൽ ചെറുതോണി വരെ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു
തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിലെ കുളമാവിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞ് വീണു. ഏറെ നേരമായി സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പോലീസും ഫയർഫോഴ്‌സും മരം വെട്ടി നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു
തൊടുപുഴ ഇടുക്കി റോഡിൽ കരിപ്പാലങ്ങാട് കാറിനു മുകളിലേക്ക് മരം വീണു മരം മുറിച്ചു നീക്കി രക്ഷ പ്രവർത്തനം നടത്തുന്നു. വഴി ബ്ലോക്ക് ആണ്.
പൂച്ചപ്ര ഉരുൾ പൊട്ടി നാശനഷ്ടങ്ങൾ ഇല്ല
ഇടുക്കി കുളമാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ കരിപ്പലങ്ങാട് ഷാപ്പ് ഭാഗത്ത് തൊടുപുഴ - പുളിയൻമല റോഡിലൂടെ പോയ കാറിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണിട്ടുണ്ട്. വാഹനത്തിലുള്ളവരെ പുറത്തെടുത്തു. റോഡ് ബ്ലോക്ക് ആണ്, കുളമാവ് ഗ്രീൻ ബർഗ്ഗ് ഭാഗത്ത് മരവും മണ്ണും വീണ് റോഡ് ബ്ലോക്കാണ്. ആളപായം ഇല്ല.
Update.........................

