HONESTY NEWS ADS

ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു; തൊടുപുഴ- ഉടുമ്പന്നൂർ പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യത.

ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മലയോര മേഖലകളിൽ മാത്രമല്ല ജില്ലയൊട്ടാകെ രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു

തൊടുപുഴ ഉടുമ്പന്നൂർ പ്രദേശത്ത് രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കരിപ്പിലങ്ങാട് ഉണ്ടായ മണ്ണിടിച്ചിൽ സ്ത്രീയെ രക്ഷപ്പെടുത്തി. നാടുകാണിയിൽ കാറിന് മുകളിലേക്ക് മണ്ണ് വീണ സംഭവത്തിലും ആൾക്ക് അപായമില്ല

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS