HONESTY NEWS ADS

മോഷണ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.

ഇടുക്കി: മോഷണ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.

മോഷണ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഏലപ്പാറ വാലുച്ചിറ വീട്ടിൽ ജോസ് എന്നുവിളിക്കുന്ന ജോസഫ് (71) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാവിലെ 10.15 മണിയോടുകൂടി വല്ലകം പാലത്തിനു സമീപം വൈക്കം ചാലകപറമ്പ് സ്വദേശി നടത്തിയിരുന്ന കോഫി റസ്റ്റോറന്റിന്റെ പാതി അടച്ചിരുന്ന ഷട്ടറിലൂടെ അകത്തുകടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 12,000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ  തിരച്ചിലിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS