
കെഎസ്‌ആർടിസി ഡിപ്പോയിലും മിന്നല്‍ പരിശോധന. പുലർച്ചെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡ്രൈവർ വിജിലൻസ് സ്ക്വാഡിന്‍റെ പിടിയിലായി. പുലർച്ചെ നാലിന് ഡ്യുട്ടിക്ക് പോകാനെത്തിയ ഡ്രൈവർ മുരുകനെയാണ് തൊടുപുഴ വിജിലൻസ് സ്ക്വാഡ് പിടികൂടിയത്.
Also Read: ബൈക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച 17 കാരൻ മരിച്ചു.
മദ്യപിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിക്ക് ഹാജരാകാതെ സർവീസ് മുടക്കിയതിനു കഴിഞ്ഞ ദിവസം ഡിപ്പോയിലെ ഡ്രൈവർ സോജൻ പോളിനെ അനേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. പതിവായി ഡ്യൂട്ടിക്ക് ഹാജരാകാതെ മാറിനില്‍ക്കുന്ന ഡ്രൈവർ കെ.യു. സിജുവിനേയും ഒരു മാസമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. മൂലമറ്റം സ്റ്റേഷൻ മാസ്റ്ററാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.




