HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കെഎസ്ആര്‍ടിസി ബസിടിച്ചു; അച്ഛന് ദാരുണാന്ത്യം, മകൾക്ക് ഗുരുതര പരിക്ക്.

കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഗളി ജെല്ലിപ്പാറതെങ്ങും തോട്ടത്തിൽ സാമുവലിന്റെ മകൻ മാത്യുവാണ് മരിച്ചത്. അറുപത് വയസായിരുന്നു. തച്ചംമ്പാറ മച്ചാംതോടിന് സമീപത്ത് വച്ച് മാത്യു സഞ്ചരിച്ച സ്കൂട്ടറിൽ കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടം നടന്നത്. മാത്യുവിനൊപ്പം ഉണ്ടായിരുന്ന മകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം നടന്നത്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS