HONESTY NEWS ADS

ബാറിനുള്ളിൽ സംഘർഷം; കോട്ടയത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ജീവനക്കാരുടെ ശ്രമം, ഇടുക്കി സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ജീവനക്കാരുടെ ശ്രമം, ഇടുക്കി സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

ബാറിനുള്ളിൽ യുവാക്കളുമായി വാക്ക് തർക്കത്തെതുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.  ഇടുക്കി കരുണാപുരം സ്വദേശി കൊച്ചുപ്ലാമൂട് ഭാഗത്ത് കാനത്തിൽ കെ.ആർ രാഹുൽ (36), ആലപ്പുഴ വെളിയനാട് ഭാഗത്ത് മാവേലിൽ രതീഷ് എം.പി (40), കൂരോപ്പട ളാക്കാട്ടൂർ അച്ഛൻപടി ഭാഗത്ത് പടിഞ്ഞാറേക്കുറ്റ്  ബോബി ജേക്കബ്(41) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.  

Also Read:  ഇടുക്കി ചെറുതോണിയിൽ വൻ കഞ്ചാവ് വേട്ട; 14 കിലോയോളം കഞ്ചാവ് പിടികൂടി, ജില്ലാ ആസ്ഥാന മേഖലയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിൽ പ്രധാനിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ.

കഴിഞ്ഞദിവസം രാത്രി 10:30 മണിയോടുകൂടി അയ്മനം സ്വദേശിയായ യുവാവും സുഹൃത്തുക്കളും  കുടയംപടി ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിൽ മദ്യപിക്കാൻ എത്തി. മദ്യപിക്കുന്നതിനിടെ ബാറിലെ ഗ്ലാസ് ഇവർ പൊട്ടിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി വാക്ക് തർക്കമുണ്ടായി. തുടർന്ന്  ജീവനക്കാർ ഇവരെ ബിയർ കുപ്പികളും, മറ്റും ഉപയോഗിച്ച്  ആക്രമിക്കുകയുമായിരുന്നു. ഇതിൽ അയ്മനം സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. യുവാവ് നൽകിയ പരാതിയെ തുടർന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS