HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ആലപ്പുഴ കളക്ടറുടെ അവധി അറിയിപ്പ്; ജലജന്യ രോഗത്താൽ കുട്ടികൾക്ക് അസ്വാസ്ഥ്യമുണ്ടായ ചൂരവിള സ്കൂളിന് 2 ദിവസം അവധി

ആലപ്പുഴ കളക്ടറുടെ അവധി അറിയിപ്പ്

ആലപ്പുഴ ചൂരവിള ഗവ എൽപി സ്കൂളിന് ജില്ലാ കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചു. സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും ജലജന്യ രോഗങ്ങൾ മൂലമുള്ള അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനാലാണ് മുൻകരുതൽ എന്ന നിലയിൽ കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 


സ്കൂളിന് 26/06/2026 വരെ അവധി ആയിരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. ജലജന്യ രോഗങ്ങൾ നേരിടാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS