HONESTY NEWS ADS

ഇടുക്കി ബൈസണ്‍വാലിയ്ക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ ക്രാഷ് ബാരിയറില്‍ ഇടിച്ചു കയറി, ഗുരുതര പരിക്ക്.

ഇടുക്കി: ബൈസണ്‍വാലിയ്ക്ക് സമീപം വാഹനാപകടം


ബൈസണ്‍വാലി നാല്‍പതേക്കറിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ക്രാഷ് ബാരിയറില്‍ ഇടിച്ചു കയറി യുവാവിന് ഗുരുതര പരുക്ക്. കാര്‍ ഓടിച്ചിരുന്ന രാജാക്കാട് മുല്ലക്കാനം സ്വദേശി ജസ്റ്റോ ജോസഫ് (27) നാണ് പരിക്കേറ്റത്. ഇയാളെ എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന നവകുമാര്‍ (27), ജെറിന്‍ (20), പ്രശാന്ത് (44) എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു. ജോസ് ഗിരി  ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ചു കയറുകയായിരുന്നു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS