HONESTY NEWS ADS

വീരജവാന് വിട നൽകാൻ നാട്; ഛത്തീസ്​ഗഡിൽ വീരമൃത്യു വരിച്ച ജവാന്റെ സംസ്കാരം ഇന്ന്, മൃതദേഹം നാട്ടിലെത്തിച്ചു

വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍.വിഷ്ണുവിന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഛത്തീസ്ഗഡിൽ മാവോസ്റ്റുകളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍.വിഷ്ണുവിന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ചു. രാത്രി ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ ആദരം അർപ്പിച്ചു.


 മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. പാങ്ങോട് സൈനിക കേന്ദ്രത്തിലെ മോർച്ചറിയിൽ എത്തിച്ച ശേഷം മൃതദേഹം പുലർച്ചയോടെ താന്നിമൂട്ടിലെ വീട്ടിലേക്ക് കൊണ്ടുപോയി. പത്ത് മണിവരെ വീട്ടിലും തുടർന്ന് നന്ദിയോട് ജംങ്ഷനിലും വിഷ്ണു പഠിച്ച സ്കൂളിലും പൊതുദർശനമുണ്ടാകും. 12 മണിക്കാണ് സംസ്കാരം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS