HONESTY NEWS ADS

ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇടുക്കി: ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-06-2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ദേവികുളം താലൂക്കിൻ്റെ പരിധിയിലുള്ള അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE, ICSE സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ അവധി നൽകിയിരിക്കുന്നത്.


അതേസമയം മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂന്നാർ കോളനിയിൽ മണ്ണടിച്ചൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്ഐ ഹാളിലേക്ക് മാറ്റി. മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതം ജില്ലാഭരണകൂടം നിരോധിച്ചിട്ടുണ്ട്. ആർ സി ചർച്ച് ഓഡിറ്റോറിയം ഹാൾ, സി എസ് ഐ ചർച്ച് ഹാൾ,വ്യാപാരി വ്യവസായി ഹാൾ എന്നിവയാണ് മൂന്നാറിൽ തുറന്നിരിക്കുന്ന ക്യാമ്പുകൾ. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS