
അടിമാലിയ്ക്ക് സമീപം ഇരുട്ടുകാനത്ത് കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മദ്ധ്യവയസ്കൻ മരണപ്പെട്ടു. തോക്കുപാറ കാണ്ടിയാംപാറ സ്വദേശി പുതിയേടത്ത് നളിനാക്ഷൻ (64)ആണ് മരിച്ചത്.
ഇരുട്ടുകാനത്ത് മറ്റൊരാളുടെ വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

