
ഇടുക്കി അണക്കെട്ടിൻ്റെ വഴികാട്ടിയായ കൊലുമ്പൻ്റ കൊച്ചുമകൻ ഭാസ്ക്കരൻ കാണി മരണപ്പെട്ടു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു മരണം. കണ്ണംപടിയിലുള്ള മകളുടെ വീട്ടിൽ വെച്ച് അർധരാത്രിയാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെ മൃതദേഹം ഇടുക്കി പാറേമാവിലെ വീട്ടിലെത്തിക്കും. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.




