
കട്ടപ്പന സെൻ്റ് ജോർജ് ഫോറോന പള്ളിയുടെ പള്ളിക്കവലയിലെ നിത്യാരാധന ചാപ്പലിൽ മോഷണം. ജനൽ ചില്ല് തകർത്ത് അകത്ത് ചാപ്പലിനുള്ളിൽ കടന്ന മോഷ്ട്ടാവ് നേർച്ചപ്പെട്ടി തകർത്ത് പണം അപഹരിച്ചു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മോഷ്ട്ടാവ് ചാപ്പലിനുള്ളിൽ കടന്നത്. കട്ടപ്പന പോലീസ് സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




