
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഗ്യാപ്പ് റോഡിന് സമീപത്ത് വച്ച് കാറിന്റെ ഡോറിൽ ഇരുന്നായിരുന്നു യുവാക്കളുടെ യാത്ര. പത്തനംതിട്ട രജിസ്ട്രേഷനിലുള്ളതാണ് വാഹനം.
കഴിഞ്ഞദിവസം സമാനമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു. സംഭവത്തിൽ വാഹനം കണ്ടെത്താൻ മോട്ടോർവാഹന വകുപ്പ് പരിശോധന ആരംഭിച്ചു.