HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

വിവാഹത്തിനായി അമേരിക്കയിൽ എത്തിയ ഇന്ത്യൻ യുവതിയെ കാണാതായി; കണ്ടെത്താൻ ശ്രമം

ഇന്ത്യൻ യുവതിയെ അമേരിക്കയിൽ കാണാതായി

ഇന്ത്യൻ യുവതിയെ അമേരിക്കയിൽ കാണാതായി. വിവാഹത്തിനായി അമേരിക്കയിൽ എത്തിയ യുവതിയെയാണ് ഈമാസം 26ന് കാണാതായത്. സിമ്രാൻ (24) എന്ന യുവതിയെ കണ്ടെത്താൻ അമേരിക്കൻ പോലീസ് ശ്രമങ്ങൾ ആരംഭിച്ചു. യുഎസിലേക്ക് കടക്കാൻ വിവാഹം മറയാക്കിയതാണോ എന്ന് സംശയിക്കുന്നതായും പോലീസ്. ജൂൺ 20നാണ് യുവതി യുഎസിൽ എത്തിയത്.


കാംഡൻ കൗണ്ടിയിലെ ലിൻഡൻ‌വോൾഡിൽ വച്ചാണ് 24 കാരിയെ കാണാതായത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അസ്വഭാവികമായി ഒന്നും കണ്ടെത്താൻ‌ കഴിഞ്ഞിട്ടില്ല. യുവതിയെ സംബന്ധിച്ച് പരിമിതമായ വിവരങ്ങൾ മാത്രമാണ് പൊലീസിന്റെ കൈവശമുള്ളത്. യുവതിക്ക് യുഎസിൽ മറ്റു പരിചയക്കാരില്ലെന്ന് പോലീസ് പറയുന്നു. യുവതിയുടെ ഇന്ത്യയിലെ ബന്ധുക്കളെ കുറിച്ച് വിവരം ഇല്ലെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടി എവിടെപ്പോയി എന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല.


യുവതിയ്ക്ക് പരിമിതമായി മാത്രമേ ഇം​ഗ്ലീഷ് സംസാരിക്കാൻ അറിയുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. വൈ-ഫൈ ഉപയോ​ഗിച്ച് മാത്രം പ്രവർത്തിക്കാനാകുന്ന ഒരു ഫോണാണ് സിമ്രാന്റെ കൈയിലുള്ളത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA