HONESTY NEWS ADS

കട്ടപ്പനയിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; ഒരാൾ കസ്റ്റഡിയിൽ.

ഇടുക്കി: കട്ടപ്പനയിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം

കട്ടപ്പനയ്ക്ക് സമീപം കല്യാണത്തണ്ടിൽ നിന്നും ആറുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ആസം സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.കല്യാണത്തണ്ട് സ്വദേശി വീണ്ടപ്ലാക്കൽ സന്ദീപ് - ഉണ്ണിമായ ദമ്പതികളുടെ ആറു മാസം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം.


ഇതര സംസ്ഥാനക്കാരനായ യുവാവ് വീട്ടിലെത്തി വിളിച്ചപ്പോൾ വിവരമറിയാൻ ഉണ്ണിമായ കുഞ്ഞുമായി ജനലിന് സമീപത്തേക്ക് എത്തി. ജനാലയിൽ കൂടി കുട്ടിയെ വലിച്ച് പുറത്തേക്ക് എടുക്കാൻ ഇയാൾ ശ്രമിച്ചതോടെ വീട്ടുകാർ ബഹളം ഉണ്ടാക്കി. നാട്ടുകാർ എത്തിയതോടെ ഇയാൾ ഏലത്തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിൽ കല്യാണത്തണ്ട് ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇയാളെ നാട്ടുകാർ പിടികൂടി. തുടർന്ന് കട്ടപ്പന പോലീസ് എത്തി ഇയാളെകസ്റ്റഡിയിലെടുത്തു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS