
കോതമംഗലം കുത്തുകുഴിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുരിക്കാശ്ശേരി പൂമാംകണ്ടം സ്വദേശി അമ്പഴത്തുങ്കൽ നിഖിൽ സെബാസ്റ്റ്യൻ (23) ആണ് മരണപ്പെട്ടത്. എറണാകുളത്തെ ജോലിസ്ഥലത്ത് നിന്നും മുരിക്കാശ്ശേരിയിലേയ്ക്ക് വരുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ പിക്കപ്പ് വാൻ നിഖിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നിഖിലിനെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.




